TMJ
searchnav-menu
post-thumbnail

TMJ Daily

മുങ്ങിയ എല്‍സ 3ല്‍ ഉണ്ടായിരുന്നത് കശുവണ്ടിയും പോളിമറും തടിയും

05 Jun 2025   |   1 min Read
TMJ News Desk

കൊച്ചി തീരത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലായ എം എസ് സി എല്‍സ 3ലെ കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നത് കാല്‍സ്യം കാര്‍ബൈഡ്, കശുവണ്ടി, പോളിമര്‍ അസംസ്‌കൃത വസ്തുക്കള്‍, തടി തുടങ്ങിയവ. 643 കണ്ടെയ്‌നറുകളാണ് എല്‍സ 3ല്‍ ഉണ്ടായിരുന്നത്.

അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി പ്രതിപ്രവര്‍ത്തിച്ച് പെട്ടെന്ന് കത്തുന്ന അസറ്റലിന്‍ വാതകം ഉണ്ടാകും.

കമ്പനി അധികൃതര്‍ കസ്റ്റംസിന് കൈമാറിയ പട്ടികയിലെ നാല് കണ്ടെയ്‌നറുകളില്‍ ക്യാഷ് എന്ന് രേഖപ്പെടുത്തിയിരുന്നത് തുറന്ന് പരിശോധിച്ചപ്പോള്‍ കാഷ്യു ആണെന്ന് കണ്ടെത്തി.

46 കണ്ടെയ്‌നറുകളില്‍ തേങ്ങയും കശുവണ്ടിയും നട്ട്‌സും 39 കണ്ടെയ്‌നറുകളില്‍ കോട്ടണും 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളും 87 കണ്ടെയ്‌നറുകളില്‍ തടിയും ആണ് ഉണ്ടായിരുന്നത്. 71 എണ്ണം കാലി കണ്ടെയ്‌നറുകളാണ്.

പോളിമര്‍ അസംസ്‌കൃത വസ്തുക്കള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതാണ്.


 

#Daily
Leave a comment