
തമിഴ്‌നാട് സര്‍ക്കാര്‍ അദാനിയുമായുള്ള കരാര്‍ റദ്ദാക്കി
തമിഴ്‌നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പറേഷന്‍ സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങുന്നതിനായി അദാനി എനര്‍ജി സൊലൂഷന്‍സ് ലിമിറ്റഡിന് (എഇഎസ്എല്‍) നല്‍കിയ ആഗോള കരാര്‍ റദ്ദാക്കി. അദാനി കോട്ട് ചെയ്ത തുക വളരെ കൂടുതല്‍ ആണെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കരാര്‍ റദ്ദാക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുത മേഖലയിലെ പരിഷ്‌കരണങ്ങളുടെ ഭാഗമായി സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങുന്നതിനായി 2023 ഓഗസ്റ്റിലാണ് നാല് പാക്കേജുകളിലായി തമിഴ്‌നാട് ടെണ്ടറുകള്‍ ക്ഷണിച്ചത്.
ചെന്നൈ അടക്കമുള്ള എട്ട് ജില്ലകള്‍ക്കുവേണ്ടി 82 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങുന്നതിനായുള്ള ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളില്‍ ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്തത് എഇഎസ്എല്‍ ആണ്.
എന്നാല്‍, എഇഎസ്എല്‍ കോട്ട് ചെയ്ത തുക വളരെ കൂടുതല്‍ ആണെന്ന് പറഞ്ഞ് 2024 ഡിസംബര്‍ 27-ന് ടെണ്ടര്‍ റദ്ദാക്കി. റീണ്ടെര്‍ ചെയ്യും. മറ്റ് മൂന്ന് പാക്കേജുകളും റദ്ദാക്കി.
സോളാര്‍ വൈദ്യുത കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് 2100 കോടി രൂപയോളം തുക അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി കൈക്കൂലി നല്‍കിയെന്ന വിവാദത്തെത്തുടര്‍ന്നാണ് തമിഴ്‌നാട് കരാര്‍ റദ്ദാക്കുന്നത്. യുഎസ് സര്‍ക്കാര്‍ അദാനിക്കും മറ്റ് ചിലര്‍ക്കും എതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചിരുന്നു.