
അമേരിക്ക-ചൈന വ്യാപാര യുദ്ധം അവസാനിക്കുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ വിശദാംശങ്ങൾ തീർപ്പാക്കിയതായി ചൈനയും സ്ഥിരീകരിച്ചു. അമേരിക്ക 'നിരവധി നിയന്ത്രണ നടപടികൾ റദ്ദാക്കുമെന്ന്' ചൈന പറഞ്ഞു.
അമേരിക്കയും ചൈനയും ഒരു വ്യാപാര കരാറിൽ എത്തിയതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയുമായും ഒരു വലിയ വ്യാപാര കരാർ ഉടൻ തീർപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ, കരാർ തീർപ്പാക്കിയ കാര്യം പറഞ്ഞിരുന്നു. പക്ഷെ, വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. "ഞങ്ങൾ കഴിഞ്ഞ ദിവസം ചൈനയുമായി ഒപ്പുവച്ചു," ട്രംപ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് കരാർ "ഒപ്പിട്ട് മുദ്രവെച്ച"തായി ലുട്‌നിക് സ്ഥിരീകരിച്ചു.
യുഎസ്-ചൈന വ്യാപാര കരാർ:
മെയ് മാസത്തിന്റെ തുടക്കത്തിൽ ജനീവയിൽ നടന്ന പ്രാരംഭ ചർച്ചകളെ തുടർന്നാണ് ഈ സംഭവവികാസം, ഉഭയകക്ഷി വ്യാപാരത്തിന് ഭീഷണിയായ ഗണ്യമായ താരിഫ് വർദ്ധനവ് വൈകിപ്പിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. ലണ്ടനിൽ നടന്ന തുടർന്നുള്ള ചർച്ചകൾ ഒരു കൂടുതൽ ചർച്ചക്കായുള്ള ചട്ടക്കൂട് സ്ഥാപിച്ചു.
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ഹൈടെക് ഉൽപ്പന്നങ്ങൾക്കുള്ള നിർണായക വസ്തുക്കൾ ഉൾപ്പടെ അപൂർവ ധാതുക്കളുടെ കയറ്റുമതിയുടെ കാര്യത്തിൽ അയവ് വരുത്തുമെന്ന് ചൈന ഈ ആഴ്ച ആദ്യം വെളിപ്പെടുത്തി. ബീജിംഗിന്റെ കയറ്റുമതി നിയന്ത്രണങ്ങൾ ഒരു പ്രധാന തർക്ക വിഷയമായിരുന്നു.
കയറ്റുമതി ലൈസൻസ് അപേക്ഷകൾക്കായുള്ള അവലോകന പ്രക്രിയ ത്വരിതപ്പെടുത്തുകയാണെന്നും ആവശ്യകതകൾ നിറവേറ്റുന്ന നിരവധി അപേക്ഷകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു.
ബീജിംഗും, വാഷിംഗ്ടണും തമ്മിലുള്ള സമീപകാല വ്യാപാര ചർച്ചകളിൽ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ പ്രധാന വിഷയമായി. അപൂർവ മൂലകങ്ങൾക്കുള്ള ലൈസൻസിംഗ് അനുമതികൾ ചൈന കർക്കശമാക്കിയതിനെത്തുടർന്ന് അമേരിക്കയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള വാഹനങ്ങൾ, റോബോട്ടിക്സ്, കാറ്റാടി യന്ത്രങ്ങൾ, നൂതന സാങ്കേതിക ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉത്പാദനത്തെ അത് ബാധിച്ചിരിന്നു.
ഈ മാറ്റങ്ങൾ മുൻനിര ആഗോള സമ്പദ്‌വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ 0.5 ശതമാനം ഇടിവ് താരിഫുമായി ബന്ധപ്പെട്ടതായിരിന്നു. മെയ് മാസത്തിൽ ചൈനീസ് നിമാനുഫാച്ചറിങ് ലാഭം മുൻവർഷത്തെ അപേക്ഷിച്ച് 9 ശതമാനത്തിലധികം കുറഞ്ഞു. വാഹന നിർമ്മാതാക്കൾക്ക് കാര്യമായ നഷ്ടം നേരിട്ടു.


