TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് ഇന്ത്യയ്ക്ക് ഒരു മില്ല്യണ്‍ കുടിയേറ്റ-ഇതര വിസ അനുവദിച്ചു

28 Dec 2024   |   1 min Read
TMJ News Desk

യുഎസ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യക്കാര്‍ക്കായി ഒരു മില്ല്യണ്‍ കുടിയേറ്റ-ഇതര വിസ അനുവദിച്ചു. വിനോദ സഞ്ചാരം, ബിസിനസ്, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ ആവശ്യക്കാര്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ വിഭാഗങ്ങളിലെ വിസകള്‍ അനുവദിച്ചത്. ഇത്തവണ സന്ദര്‍ശ വിസകളുടെ എണ്ണം റെക്കോര്‍ഡ് കടന്നു.

കഴിഞ്ഞ നാല് വര്‍ഷങ്ങളായി സന്ദര്‍ശകരുടെ എണ്ണം അഞ്ച് ഇരട്ടിയായി വര്‍ദ്ധിച്ചു. 2024-ല്‍ നവംബര്‍ വരെ രണ്ട് മില്ല്യണ്‍ ഇന്ത്യാക്കാര്‍ യുഎസ് സന്ദര്‍ശിച്ചു. 2023-ലെ കണക്കിനേക്കാള്‍ 26% വര്‍ദ്ധനവുണ്ടായെന്ന് ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.

അഞ്ച് മില്ല്യണിലധികം ഇന്ത്യാക്കാര്‍ക്ക് യുഎസ് സന്ദര്‍ശിക്കാന്‍ കുടിയേറ്റ-ഇതര വിസ നല്‍കിയിട്ടുണ്ട്. ഓരോ ദിവസവും പുതുതായി ആയിരക്കണക്കിന് എണ്ണം നല്‍കുന്നുണ്ട്.

ആയിരക്കണക്കിന് അപേക്ഷകര്‍ക്കായുള്ള പുതുക്കല്‍ പ്രകിയ്ക്കായി 2025-ല്‍ യുഎസ് അധിഷ്ഠിത പദ്ധതി ഔദ്യോഗികമായി സ്ഥാപിക്കാനുള്ള നടപടികള്‍ നടന്നുവരുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

ഇന്ത്യയില്‍ വസിക്കുന്നതും യാത്ര ചെയ്യുന്നതുമായ അമേരിക്കന്‍ പൗരന്‍മാര്‍ക്കായി 24,000 പാസ്‌പോര്‍ട്ടുകളും മറ്റ് കോണ്‍സുലാര്‍ സേവനങ്ങളും നല്‍കിയിട്ടുണ്ട്.

വിദേശ യാത്ര നടത്തുന്നവരുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി 2024-ല്‍ സ്മാര്‍ട്ട് ട്രാവലര്‍ എന്‍ റോള്‍മെന്റ് പദ്ധതി (സ്റ്റെപ്പ്) ആരംഭിച്ചിരുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്താല്‍ അടിയന്തരഘട്ടങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് അവരെ പെട്ടെന്ന് ബന്ധപ്പെടും.


#Daily
Leave a comment