TMJ
searchnav-menu
post-thumbnail

TMJ Daily

അട്ടപ്പാടി മധു വധക്കേസില്‍ വിധിപ്രഖ്യാപനം ഏപ്രില്‍ നാലിന്

30 Mar 2023   |   1 min Read
TMJ News Desk

ട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി അടുത്ത മാസം നാലിന്. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ്ഗ കോടതിയാണ് വിധി പറയുക. ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചിരുന്നത്.

2018 ഫെബ്രുവരി 22 ന് അരി മോഷ്ടിച്ചെന്ന് ആരോപിച്ച്  ഒരു കൂട്ടം ആളുകള്‍ മധുവിനെ മര്‍ദ്ദിച്ച് അവശനാക്കി കൊലപ്പെടുത്തുകയായിരുന്നു. മുക്കാലി, ആനമൂളി, കള്ളമല പ്രദേശത്തുള്ള 16 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. മധു കൊല്ലപ്പെട്ട് അഞ്ചു  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായത്.

കേസില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 101 പേരെ വിസ്തരിച്ചു. 76 പേര്‍ പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്നും കോടതി തീരുമാനിച്ചു.

മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ്ഗ കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.


#Daily
Leave a comment