
സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്ന സ്വകാര്യ സര്‍വകലാശാല ബില്‍ 2025 നിയമസഭ പാസാക്കി. ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.
സ്വകാര്യ സര്‍വകലാശാലകളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകളുടെ നടത്തിപ്പില്‍ കാലോചിതമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ കാല്‍വയ്പ്പാണെന്നും വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്‍ അവതരിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷം പറഞ്ഞുവെങ്കിലും സ്വകാര്യ സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കച്ചവടത്തിന് ഇടയാക്കുമെന്ന് അവര്‍ വിമര്‍ശിച്ചു.
ബില്ലിനെ പ്രതിപക്ഷാംഗമായ കെ കെ രമ നിശിതമായി വിമര്‍ശിച്ചു. ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്ന് പറഞ്ഞ അവര്‍ വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പറഞ്ഞു. പണമുള്ളവര്‍ക്ക് മാത്രം പഠിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാകുമെന്ന് അവര്‍ പറഞ്ഞു.