TMJ
searchnav-menu
post-thumbnail

TMJ Daily

നിലവില്‍ കേസില്ല; ഷൈനിന്റെ പിന്നാലെ പോവാനില്ലെന്ന് പൊലീസ്

18 Apr 2025   |   1 min Read
TMJ News Desk

ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടയില്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നിലവില്‍ കേസില്ലെന്ന് എസിപി അബ്ദുല്‍ സലാം. ഷൈനിന് നോട്ടീസ് നല്‍കുന്ന കാര്യം മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എസിപി പറഞ്ഞു. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന നിലപാടിലാണ് പൊലീസ്. ഇന്നലെയാണ് ഷൈന്‍ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ആവശ്യമെങ്കില്‍ ഷൈന്‍ എത്രകാലമായി രാസ ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്താന്‍ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, സിനിമ സെറ്റില്‍ വെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ ആരോപണത്തില്‍ വിന്‍സിയുടെ മൊഴിയെടുക്കാന്‍ എക്സൈസ് അനുമതി തേടിയിരിന്നു. എന്നാല്‍ സിനിമയിലെ പരാതി സിനിമയില്‍ തീര്‍ക്കാമെന്നും നിയമനടപടികള്‍ക്ക് താത്പര്യമില്ലെന്നുമാണ് വിന്‍സിയും കുടുംബവും അറിയിച്ചത്.

ഷൈനിനെതിരെ നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഷൈന്‍ പ്രതിയായ 2015ലെ കൊക്കെയ്ന്‍ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പ്രോസിക്യൂഷന്‍. മൂന്നാം പ്രതിയായ ഷൈന്‍ ഉള്‍പ്പെടെ എട്ടുപേരായിരുന്നു കേസിലെ പ്രതികള്‍.





#Daily
Leave a comment