TMJ
searchnav-menu
post-thumbnail

TMJ Daily

കേന്ദ്രത്തിന്റെ പരിപാടികളില്‍ പോലും ഭാരതാംബയുടെ ചിത്രമില്ല: മന്ത്രി പി പ്രസാദ്

07 Jun 2025   |   1 min Read
TMJ News Desk

ന്ത്യയുടെ ഭരണഘടന അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാന്‍ സാധിക്കില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പരിപാടികളില്‍ പോലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാറില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഇന്ന് രാവിലെ ബിജെപി പ്രവര്‍ത്തകര്‍ ആര്‍എസ്എസ് ഭാരതാംബയുടെ ചിത്രവുമായി മന്ത്രിയുടെ വീട്ടിലേക്ക് പ്രകടനം നടത്തിയിരുന്നു.

ബിജെപി ഇപ്പൊള്‍ നടത്തുന്നത് പ്രതിഷേധ നാടകങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഭാരതാംബയുടെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചതാണോയെന്ന് മന്ത്രി ചോദിച്ചു. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം ആരുടെയും കുത്തകയല്ലെന്നും ജവഹന്‍ലാല്‍ നെഹ്‌റു പോലും ഉയര്‍ത്തിയ മുദ്യാവാക്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് മാതാ എന്നാല്‍ ഇന്ത്യന്‍ ജനത. സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തി നോക്കാത്തവരാണ് ഇപ്പോള്‍ അവകാശവാദവുമായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment