TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

സുരക്ഷിത ഇടങ്ങളില്ല; ഗാസയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത ദുരിതത്തില്‍

04 Dec 2023   |   1 min Read
TMJ News Desk

വെടിനിര്‍ത്തലിനു ശേഷം ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത ദുരിതം നേരിടുകയാണ്. 700 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തിന് പരിമിതികള്‍

ഗാസ സിറ്റി, ടെല്‍ അവ് സാതര്‍, ഖാന്‍ യൂനിസ്, റഫ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചണ് നിലവില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കന്‍ തീരദേശ മേഖലയിലേക്കോ റഫയിലേക്കോ മാറണം എന്നാണ് ആവശ്യം. വെസ്റ്റ് ബാങ്കിലെ രണ്ട് ഗ്രാമങ്ങളില്‍ സൈന്യം കഴിഞ്ഞദിവസം ആക്രമണം നടത്തി. പരിക്കേല്‍ക്കുന്നവരിലേക്കും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരിലേക്കും എത്തിപ്പെടാനാകുന്നില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. സൗകര്യങ്ങളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരിമിതികളുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

അല്‍-അഖ്‌സ സ്റ്റോം ഓപ്പറേഷന്‍ പോലെ മറ്റൊരു സൈനിക നടപടിയുണ്ടായാല്‍ 48 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ ഭരണകൂടത്തെ തകര്‍ത്തെറിയുമെന്ന് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് മേധാവി പറഞ്ഞിരുന്നു. എന്നാല്‍ കരയുദ്ധം ശക്തമാക്കുമെന്നും ഹമാസിനെ തകര്‍ക്കാനും ബന്ദികളെ മോചിപ്പിക്കാനും കൂടുതല്‍ സൈനികരെ രംഗത്തിറക്കും എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

#Daily
Leave a comment