TMJ
searchnav-menu
post-thumbnail

TMJ Daily

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: അസം സ്വദേശി പിടിയില്‍

23 Apr 2025   |   1 min Read
TMJ News Desk

കോട്ടയം തിരുവാതുക്കലില്‍ ഭാര്യയേയും ഭര്‍ത്താവിനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തൃശൂരിലെ മാളയില്‍നിന്നാണ് അസം സ്വദേശിയായ അമിത് ഒറാങ് പിടിയിലായത്.

മാളയിലെ കോഴിഫാമില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കഴിയുമ്പോഴാണ് പൊലീസ് അമിതിനെ പിടികൂടിയത്.

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി കെ വിജയകുമാറിനേയും ഭാര്യ ഡോ മീരയേയും ഇന്നലെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇതില്‍ ഓണായ ഒരു ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പത്തോളം മൊബൈല്‍ ഫോണുകള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

അമിത് മൂന്ന് വര്‍ഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ വിജയകുമാറിന്റേയും ഭാര്യയുടേയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും അതുപയോഗിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ ഇയാള്‍ അഞ്ചര മാസം ജയിലില്‍ കഴിഞ്ഞിരുന്നു.


#Daily
Leave a comment