TMJ
searchnav-menu
post-thumbnail

Representational Image: Pexels

TMJ Daily

തോക്കുപയോഗം നിയന്ത്രിക്കണമെന്നു പറഞ്ഞവരെ പുറത്താക്കി

07 Apr 2023   |   1 min Read
TMJ News Desk

മേരിക്കയിലെ സ്കൂളുകളിലും, കോളേജുകളിലും പോലും വെടിവയ്പ്പിനെ തുടർന്നുള്ള കൂട്ടക്കൊലകൾ സാധാരണമായ സാഹചര്യത്തിൽ തോക്കുകളുടെ ലഭ്യതയിൽ നിയന്ത്രണം വേണമെന്ന ആവശ്യമുന്നയിച്ച ജനപ്രതിനിധികളെ പുറത്താക്കി. അമേരിക്കയിലെ ടെന്നിസി പ്രവിശ്യയിലെ നിയമനിർമ്മാണ സഭയിലെ ഡെമോക്രാറ്റിക്‌ കക്ഷി അംഗങ്ങളെ ആണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ നിന്നും വ്യാഴാഴ്ച പുറത്താക്കിയത്.  ടെന്നിസി  പ്രവിശ്യയിലെ നാഷ്വെയിലിലെ ഒരു സ്കൂളിൽ മാർച്ച് 28 നുണ്ടായ വെടിവെപ്പിൽ കുട്ടികളടക്കം 6 പേർ മരണമടണഞ്ഞതിനെ തുടർന്നാണ് തോക്കിന്റെ ഉപയോഗത്തിലും ലഭ്യതയിലും നിയന്ത്രണം വേണമെന്ന ആവശ്യം ഉയരുന്നത്.

ഡെമോക്രാറ്റിക്‌ കക്ഷിയിൽ നിന്നുള്ള കറുത്ത വർഗ്ഗക്കാരായ ജസ്റ്റിൻ ജോൺസ്‌, ജസ്റ്റിൻ പിയേഴ്‌സൺ എന്നിവരെയാണ് പുറത്താക്കിയത്. അവരോടൊപ്പം ചേർന്ന ഗ്ലോറിയ ജോൺസൺ എന്ന വെളുത്ത വർഗ്ഗക്കാരി പുറത്താക്കലിൽ നിന്നും രക്ഷപ്പെട്ടു. തോക്കു ലോബികളുടെ താല്പര്യത്തിനൊപ്പം റിപ്പബ്ലിക്കൻ കക്ഷി പുലർത്തുന്ന വംശീയതയുടെ കൂടി തെളിവാണ് കറുത്ത വർഗ്ഗക്കാരെ പുറത്താക്കിയ തീരുമാനം എന്ന ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്.

നിയമനിർമ്മാണ സഭകളിൽ നിന്നും അംഗങ്ങളെ പുറത്താക്കുവാൻ നിയമം അനുവദിക്കുന്നെണ്ടെങ്കിലും വളരെ ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ മാത്രമാണ് അത് പ്രയോഗിച്ചിട്ടുള്ളത്. രാഷ്ട്രീയമായ അഭിപ്രായ ഭിന്നതയുടെ പേരിൽ പുറത്താക്കൽ നടപടി പൊതുവെ സ്വീകരിക്കാറില്ല.

പ്രതിഷേധത്തിന്റെ പേരിൽ സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന രീതി അനുവദിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് പുറത്താക്കിയത് എന്നാണ് റിപ്പബ്ലിക്കൻ നേതാക്കളുടെ വാദം. പുറത്താക്കിയ നടപടി വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

തോക്കുകളുടെ ലഭ്യതയിലും ഉപയോഗത്തിലും ഒരു നിയന്ത്രണവും പാടില്ലെന്ന് വാദിക്കുന്ന നാഷണൽ റൈഫിൾസ് അസ്സോസിയേഷൻ അമേരിക്കയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ലോബികളിൽ ഒന്നാണ്.


 
#Daily
Leave a comment