TMJ
searchnav-menu
post-thumbnail

TMJ Daily

വടകരയില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

01 Jun 2025   |   1 min Read
TMJ News Desk

കോഴിക്കോട് വടകരയില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. കോണ്‍ഗ്രസും ബിജെപിയുമാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.

ആക്രമണത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പ്രതിഷേധ സൂചകമായി സിപിഐഎം ഇന്ന് വടകര പുതുപ്പണത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗമായ കെ എം ഹരിദാസന്‍, വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, പ്രവര്‍ത്തകനായ ബിബേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

പ്രവീണിനെ കോഴിക്കോട് മിംസ് ആശുപത്രിയിലും ഹരിദാസനേയും ബിബേഷിനേയും വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെളുത്തമല വായനശാലയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വായനശാലയുടെ മേല്‍ക്കൂരയിലെ ഷീറ്റ് മാറ്റിയിടുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം.

വായനശാലയെ രാത്രിയില്‍ തകര്‍ക്കുന്നത് ചോദ്യം ചെയ്ത പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് സിപിഐഎം ആരോപിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി.


#Daily
Leave a comment