
TMJ Daily
ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ മൂന്ന് മരണം
24 Jun 2025 | 1 min Read
TMJ News Desk
ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു ശേഷവും ഇരു രാജ്യങ്ങളും ആക്രമണം തുടരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിലെ തെക്കൻ നഗരമായ ബീർഷെബയിൽ ഇറാൻ മിസൈലുകൾ വർഷിച്ചതിനെ തുടർന്ന് കുറഞ്ഞത് 3 പേർ കൊല്ലപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
"12 ദിവസത്തെ യുദ്ധം" അവസാനിപ്പിക്കാൻ ഇസ്രായേലും ഇറാനും ഒരു വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഇറാൻ ആക്രമണം. 24 മണിക്കൂറിനുള്ളിൽ ഘട്ടം ഘട്ടമായി വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് ട്രംപ് പറഞ്ഞത്.
ഖത്തറിലെ യുഎസ് സൈനിക താവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് ശേഷമായിരിന്നു ട്രംപിന്റെ പ്രഖ്യാപനം.
#Daily
Leave a comment


