TMJ
searchnav-menu
post-thumbnail

TMJ Daily

യേശുവിനോട് മുടിവെട്ടാന്‍ പറഞ്ഞു; ഇന്തോനേഷ്യയില്‍ ടിക് ടോക്കര്‍ക്ക് തടവുശിക്ഷ

11 Mar 2025   |   1 min Read
TMJ News Desk

ഫോണിലെ യേശുവിന്റെ ചിത്രത്തോട് സംസാരിക്കുകയും മുടി വെട്ടാന്‍ പറയുകയും ചെയ്ത ടിക് ടോക്കര്‍ക്ക് മൂന്ന് വര്‍ഷത്തോളം ജയില്‍ ശിക്ഷ വിധിച്ചു. മുസ്ലിം ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായ റതു താലിസയ്ക്കാണ് ശിക്ഷ ലഭിച്ചത്.

ടിക് ടോക്കില്‍ 4,42,000 പേര്‍ ഇവരെ പിന്തുടരുന്നുണ്ട്. ടിക് ടോക്കില്‍ നടത്തിയ ലൈവ് സ്ട്രീമിലാണ് ജയില്‍ ശിക്ഷയ്ക്ക് കാരണമായ സംഭാഷണം നടത്തിയത്.

വിദ്വേഷ പ്രചാരണം നടത്തിയതിന് രാജ്യത്തെ വിവാദമായ ഓണ്‍ലൈന്‍ വിദ്വേഷ പ്രസംഗ വിരുദ്ധ നിയമം അനുസരിച്ച് രണ്ട് വര്‍ഷം 10 മാസത്തേക്ക് തടവുശിക്ഷ ലഭിച്ചു.

ക്രമസമാധാനവും മത സൗഹാര്‍ദവും തകര്‍ക്കുന്നതാണ് അവരുടെ സംഭാഷണമെന്ന് കോടതി പറഞ്ഞു. കൂടാതെ, മതനിന്ദ കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

വിവിധ ക്രിസ്ത്യന്‍ സംഘങ്ങള്‍ താലിസയ്‌ക്കെതിരെ മതനിന്ദയ്ക്ക് കേസ് കൊടുത്തിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ഈ ശിക്ഷയെ അപലപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണിതെന്നും ശിക്ഷ റദ്ദാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.


 

#Daily
Leave a comment