TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസില്‍ ചുഴലിക്കാറ്റ്: 34 പേര്‍ മരിച്ചു

16 Mar 2025   |   1 min Read
TMJ News Desk

യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 34 പേര്‍ കൊല്ലപ്പെട്ടു. മിസൗറിയില്‍ മാത്രം 12 പേര്‍ കൊല്ലപ്പെട്ടു. കാറ്റ് കാറുകള്‍ മറിച്ചിടുകയും വീടുകളെ തകര്‍ക്കുകയും ചെയ്തു.

കാന്‍സാസില്‍ പൊടിക്കാറ്റ് 55 എണ്ണത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉള്‍പ്പെട്ട ഒരു അപകടത്തില്‍ എട്ടുപേരോളം കൊല്ലപ്പെട്ടു.

മിഷിഗണ്‍, മിസൗറി, ഇല്ലിനോയ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ലൂസിയാന, പടിഞ്ഞാറന്‍ ജോര്‍ജിയ, മധ്യ ടെന്നസ്സി, പടിഞ്ഞാറന്‍ ഫ്‌ളോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മിസ്സിസ്സിപ്പിയില്‍ ആറ് പേര്‍ മരിച്ചുവെന്ന് ഗവര്‍ണര്‍ ടെറ്റ് റീവ്‌സ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റുകള്‍ വീശിയിട്ടുണ്ട്. മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗത്തിലാണ് ഷെല്‍ബിയിലും ടെന്നസ്സിയിലും ചുഴലിക്കാറ്റ് വീശുന്നത്.


#Daily
Leave a comment