
ടോസ് നഷ്ട റെക്കോര്‍ഡ്: രോഹിത് ശര്‍മ്മ ലാറയ്‌ക്കൊപ്പം
ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ടതിന്റെ റെക്കോര്‍ഡില്‍ രോഹിത് ശര്‍മ്മ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയ്‌ക്കൊപ്പം എത്തി. രോഹിതിനും ലാറയ്ക്കും തുടര്‍ച്ചയായി 12 തവണയാണ് ടോസ് നഷ്ടപ്പെട്ടത്.
ഇന്ന് ദുബായില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് രോഹിതിന് നഷ്ടമായി.1998 ഒക്ടോബര്‍ മുതല്‍ 1999 മെയ് വരെയാണ് ക്യാപ്റ്റന്‍ ലാറയ്ക്ക് ടോസ് ലഭിക്കാതിരുന്നത്.
2023ലെ ഏകദിന ലോകകപ്പില്‍ അഹമ്മദാബാദില്‍ ഓസ്‌ട്രേലിയയോട് ടോസ് നഷ്ടപ്പെട്ടതിനുശേഷം ഇന്ത്യയ്ക്ക് ഏകദിനത്തില്‍ ടോസ് ലഭിച്ചിട്ടില്ല.
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ ടോസ് നഷ്ടപ്പെടുന്ന ടീമെന്ന റെക്കോര്‍ഡ് ഇന്ത്യ നേരത്തെ കുറിച്ചിരുന്നു. ഇന്നത്തേത് അടക്കം 15 ഏകദിനങ്ങളില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെട്ടു.
നെതര്‍ലാന്‍ഡ്‌സിന് തുടര്‍ച്ചയായി 12 തവണ ടോസ് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ റെക്കോര്‍ഡ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ തിരുത്തിയിരുന്നു.
ഇന്ന് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു.