TMJ
searchnav-menu
post-thumbnail

TMJ Daily

വ്യാപാര യുദ്ധം: ചൈനയുമായുള്ള ചര്‍ച്ചയ്ക്ക് തിടുക്കമില്ലെന്ന് ട്രംപ്

05 Feb 2025   |   1 min Read
TMJ News Desk

ലോകത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ചര്‍ച്ച നടത്താന്‍ തിടുക്കമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാ ചൈനീസ് ഇറക്കുമതികളുടെ മേലും 10 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിന് തിരിച്ചടിയായി ചൈന യുഎസ് ഇറക്കുമതിക്കുമേലും തീരുവ ഏര്‍പ്പെടുത്തിയിരുന്നു.

യുഎസ് ഇറക്കുമതിക്കുമേല്‍ ചൈന തീരുവ ചുമത്തിയത് പോലെ ഗൂഗിള്‍ അടക്കമുള്ള യുഎസ് കമ്പനികള്‍ നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷണവും മറ്റ് നടപടികളും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.

ചൈനയുടെ തിരിച്ചടിയെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞപ്പോള്‍ അത് കുഴപ്പമില്ലെന്ന മറുപടിയാണ് ട്രംപ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

ചൈനീസ് പ്രസിഡന്റും ട്രംപും തമ്മിലുള്ള ചര്‍ച്ച നിലവിലെ സാഹചര്യത്തെ ലഘൂകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം കാനഡയുടേയും മെക്‌സിക്കോയുടേയും രാഷ്ട്രത്തലവന്‍മാരുമായി ട്രംപ് ചര്‍ച്ച നടത്തുകയും മഞ്ഞുരുകുകയും ചെയ്തിരുന്നു.

ട്രംപും ഷീയും തമ്മിലുള്ള ചര്‍ച്ച ഇതുവരേയും തീരുമാനിച്ചിട്ടില്ല.

അതേസമയം ചൈനയില്‍ നിന്നുള്ള ചില പാഴ്‌സലുകള്‍ യുഎസ് തപാല്‍ വകുപ്പ് റദ്ദാക്കി.





#Daily
Leave a comment