TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാന്‍ അറസ്റ്റില്‍

29 Feb 2024   |   1 min Read
TMJ News Desk

ന്ദേശ്ഖാലി സംഘര്‍ഷത്തിലെ മുഖ്യപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നായിരുന്നു അറസ്റ്റ്. 55 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ഷെയ്ഖ് ഷാജഹാനെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം എന്നീ കേസുകളിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഷെയ്ഖ് ഷാജഹാനും അനുയായികള്‍ക്കുമെതിരെ ലൈംഗികാതിക്രമവും, ഭൂമി തട്ടിയെടുക്കലും ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകളാണ് രംഗത്തെത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് ഷെയ്ഖ് ഷാജഹാന്‍ ഒളിവില്‍ പോവുകയായിരുന്നു. ദിവസങ്ങളോളമുള്ള നിരീക്ഷണത്തിന് ശേഷമാണ് ഷെയ്ഖ് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷെയ്ഖ് ഷാജഹാന്‍ പ്രതിയായത് നിരവധി ക്രിമിനല്‍ കേസുകളില്‍

2019 ല്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷെയ്ഖ് ഷാജഹാന്‍. റേഷന്‍-ഭൂമി കുംഭകോണങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ സംഭവങ്ങളില്‍ ഇ.ഡി യും ഷെയ്ഖ് ഷാജഹാനെതിരെ കേസുകളെടുത്തിട്ടുണ്ട്.

#Daily
Leave a comment