TMJ
searchnav-menu
post-thumbnail

TMJ Daily

വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ ട്രംപ് ഇന്ത്യയെ ബ്ലാക്ക്‌മെയില്‍ ചെയ്തു: കോണ്‍ഗ്രസ്

14 May 2025   |   1 min Read
TMJ News Desk

പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തുവോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് എംപി ജയറാംരമേശ് ആവശ്യപ്പെട്ടു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ ആദ്യം അറിയിച്ചത് ട്രംപായിരുന്നു. താന്‍ ഇടപെട്ടുവെന്നും സംഘര്‍ഷം അവസാനിപ്പിച്ചാല്‍ യുഎസുമായി കൂടുതല്‍ വ്യാപാരം നടത്താനുള്ള അവസരം നല്‍കാമെന്ന് ഇരുരാജ്യങ്ങളേയും അറിയിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്നലെ സൗദിയില്‍ വച്ച് ട്രംപ് ഇതേകാര്യം ആവര്‍ത്തിച്ചിരുന്നു. താന്‍ ഇന്ത്യയേയും പാകിസ്താനേയും ഉപരോധം കാണിച്ച് ഭീഷണിപ്പെടുത്തുകയും വ്യാപാര കരാര്‍ ഉപയോഗിച്ച് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ട്രംപ് ഇന്നലെ  വെളിപ്പെടുത്തിയിരുന്നുവെന്ന് രമേശ് പറഞ്ഞു.

ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചുവെന്ന് ഡ്രംപ് അവകാശപ്പെടുന്നു.

പാകിസ്താന്റെ ഡിജിഎംഒ ഇന്ത്യയുടെ ഡിജിഎംഒയെ വിളിച്ചതിനെ തുടര്‍ന്നാണ് ധാരണയിലെത്തിയതെന്നാണ് ഇന്ത്യ പറയുന്നത്.

വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ വ്യാപാരത്തെ ഉപയോഗിച്ചുവെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.





#Daily
Leave a comment