
ഇന്ത്യ-പാക് സംഘർഷം ഒത്തുതീർപ്പാക്കാൻ ട്രംപ് ഇടപെട്ടിട്ടില്ല: തരൂർ
ഇന്ത്യ-പാക് സംഘർഷം ഒത്തുതീർപ്പാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടിട്ടില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ ഒരു ലേഖനത്തിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരും ബിജെപിയും ഇക്കാര്യം ആദ്യമേ വ്യക്തമാക്കിയിരുന്നു. ട്രംപ് 'വല്യമ്മാവൻ' ചമയുകയാണെന്നാണ് ഇന്ത്യ കരുതുന്നതെന്നും ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
ട്രംപ് പാകിസ്ഥാനെ വിളിച്ചിട്ടുണ്ടാകാം, പക്ഷേ ഇന്ത്യയെ വിളിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വാദങ്ങളെ പൂർണമായും വിശ്വസിക്കുന്നുവെന്നും തരൂർ പറഞ്ഞു.
ഇന്ത്യ പാക്ക് സംഘർഷ സമയത്ത് ഇന്ത്യയാണ് മുന്നിട്ട് നിന്നിരുന്നത്. പാകിസ്ഥാനിലെ 11 സ്ഥലത്ത് വ്യോമക്രമണം നടത്തി ഭീകരരെ വധിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.
ട്രംപ് വീണ്ടും താനാണ് വ്യാപാര ബന്ധം മുൻനിർത്തി ഇന്ത്യ- പാക്ക് യുദ്ധം അവസാനിപ്പിക്കാൻ മുൻകൈയെടുത്തതെന്ന് പ്രസ്താവിച്ചു. അതേ സമയം നിരവധി യുദ്ധങ്ങൾ അവസാനിപ്പിച്ചതിന് ട്രംപിനെ നോബൽ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യണമെന്ന് പറഞ്ഞ് ട്രംപ് അനുകൂലികൾ മുന്നോട്ടുവന്നിട്ടുണ്ട്.


