TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് സുപ്രീംകോടതിയിൽ ട്രംപിന് തിരിച്ചടി

06 Nov 2025   |   1 min Read
TMJ News Desk

വിവിധ ലോക രാജ്യങ്ങൾക്ക് മേൽ പകരം തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിക്ക് എതിരെ ശക്തമായ വിമർശനം നടത്തി യു എസ് സുപ്രീംകോടതി. രാജ്യ താത്പര്യം സംരക്ഷിക്കാനും അമേരിക്കയുടെ സാമ്പത്തിക രംഗം സംരക്ഷിക്കാനുമാണ് തീരുവ ഏർപ്പെടുത്തിയത് എന്നായിരുന്നു പ്രസിഡന്‍റ് അഡ്മിസ്ട്രേഷന് വേണ്ടി ഹാജരായ യു എസ് സോളിസിറ്റർ ജനറൽ ജോൺ സൗവറിന്‍റെ വാദം. എന്നാൽ യു എസ് ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാവുന്നതാണോ എന്നതിൽ സംശയമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

തീരുവ ചട്ടവിരുദ്ധമാണെന്ന് യു എസ് സുപ്രീംകോടതി വിധിച്ചാൽ വാങ്ങിയ പകരം തീരുവ മുഴുവൻ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കേണ്ടി വരും, അതിനാൽ സുപ്രീംകോടതി വിധി ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്ക് നിർണായകമാണ്. ട്രംപിന്‍റെ തീരുവകൾ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യു എസ് കോർട്ട് ഓഫ് ഇന്‍റർനാഷണൽ ട്രേഡ് വിധിച്ചിരുന്നു.




#Daily
Leave a comment