
12 രാജ്യങ്ങൾക്ക് പുതിയ ഇറക്കുമതി നിരക്കുകൾ; ട്രംപ്
അമേരിക്കയിലേക്ക് വിവിധ സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന 12 രാജ്യങ്ങൾക്ക് പുതിയ ഇറക്കുമതി നിരക്കുകൾ ഏർപ്പെടുത്തുമെന്ന് വിശദീകരിക്കുന്ന ഔദ്യോഗിക കത്തുകളിൽ ഒപ്പുവച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പുതിയ നിരക്കുകൾ സംബന്ധിച്ച ഓഫറുകൾ തിങ്കളാഴ്ച അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകിൽ 'സ്വീകരിക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക' എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ താരിഫ് ലെവലുകൾ നടപ്പിലാവുക.
ന്യൂജേഴ്‌സിയിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് ഈ 12 രാജ്യങ്ങളുടെ പേര് പറയാൻ വിസമ്മതിച്ചു. അത് തിങ്കളാഴ്ച പരസ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവധി ദിവസമായ വെള്ളിയാഴ്ച ആദ്യ ബാച്ച് കത്തുകൾ പുറത്തിറങ്ങുമെന്ന് ട്രംപ് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ തീയതി മാറ്റിയിരിക്കുകയാണ്.
എന്നാൽ, ഇന്ത്യയുമായി പ്രതീക്ഷിച്ച ഒരു കരാർ യാഥാർത്ഥ്യമാകുന്നതിൽ വിജയം കൈവരിച്ചിട്ടില്ല. ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര ചർച്ചകളിൽ ഒരു വഴിത്തിരിവ് കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വെള്ളിയാഴ്ച യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞരും പറഞ്ഞു. ഇപ്പോൾ താരിഫ് വർദ്ധനവ് ഒഴിവാക്കാൻ തൽസ്ഥിതി നീട്ടാനുള്ള ശ്രമങ്ങൾ തുടരും.
സാമ്പത്തിക വിപണികളെ പിടിച്ചുലയ്ക്കുകയും, ആഗോളതലത്തിൽ ഒരു വ്യാപാരയുദ്ധത്തിന് കളമൊരുക്കുകയും ചെയ്ത പ്രഖ്യാപനങ്ങൾ ട്രംപ് അധികാരമേറ്റത് മുതൽ നടത്തുകയാണ്. ഏപ്രിലിൽ 10 ശതമാനം അടിസ്ഥാന ഇറക്കുമതി നിരക്കും, പിന്നെ ഓരോ രാജ്യങ്ങൾക്കും പ്രത്യേകമായ അധിക നിരക്കുകളും പ്രഖ്യാപിച്ചു. ഇറക്കുമതി നിരക്കുകൾ 50 ശതമാനവും അതിൽ അധികവും വരെ ഉയർത്തുന്നതായിരിന്നു ഈ പ്രഖ്യാപനങ്ങൾ.
എന്നിരുന്നാലും, ഇവ നടപ്പിലാക്കുന്നതിന് മുൻപുള്ള ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി 10 ശതമാനം അടിസ്ഥാന നിരക്ക് ഒഴികെയുള്ളവയെല്ലാം പിന്നീട് 90 ദിവസത്തേക്ക് നിർത്തിവച്ചു. 90 ദിവസ കാലയളവ് ജൂലൈ 9ന് അവസാനിക്കുന്നു. എന്നിരുന്നാലും, താരിഫുകൾ ഇതിലും കൂടുതലാകാം. 70% വരെ - മിക്കതും ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.
"ഞാൻ ചില കത്തുകളിൽ ഒപ്പിട്ടു, അവ തിങ്കളാഴ്ച പുറത്തിറങ്ങും," താരിഫ് മേഖലയിലെ തന്റെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു. "വ്യത്യസ്ത തുകകൾ, താരിഫുകൾ."
താരിഫ് നിരക്കുകൾ സംബന്ധിച്ച് നിരവധി രാജ്യങ്ങളുമായി ചർച്ചകൾ ആരംഭിക്കുമെന്ന് ട്രംപും അദ്ദേഹത്തിന്റെ ഉന്നത സഹായികളും തുടക്കത്തിൽ പറഞ്ഞിരുന്നു, എന്നാൽ ജപ്പാനും, യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികളുമായി ആവർത്തിച്ചുള്ള തിരിച്ചടികളെത്തുടർന്ന് യുഎസ് പ്രസിഡന്റ് ആ പ്രക്രിയയിൽ വിള്ളൽ വീഴ്ത്തി. വെള്ളിയാഴ്ച വൈകി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു: "കത്തുകൾ മികച്ചതാണ്.. ഒരു കത്ത് അയക്കുന്നത് വളരെ എളുപ്പമാണ്."
ജൂലൈ 9ലെ സമയപരിധിക്ക് മുമ്പ് ചില വിശാലമായ വ്യാപാര കരാറുകളിൽ എത്തിച്ചേരാനാകുമെന്ന തന്റെ നേരത്തെയുള്ള നിലപാടുകളെ അദ്ദേഹം അഭിസംബോധന ചെയ്തില്ല. വൈറ്റ് ഹൗസിന്റെ തന്ത്രത്തിലെ മാറ്റം, താരിഫ് മുതൽ കാർഷിക ഇറക്കുമതി നിരോധം പോലുള്ള താരിഫ് ഇതര തടസ്സങ്ങൾ വരെയുള്ള കാര്യങ്ങളിൽ, പ്രത്യേകിച്ച് ത്വരിതപ്പെടുത്തിയ സമയപരിധിയിൽ കരാറുകൾ പൂർത്തിയാക്കുന്നതിനുള്ള വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നു. മുൻകാല വ്യാപാര കരാറുകളിൽ ഭൂരിഭാഗവും പൂർത്തിയാക്കാൻ വർഷങ്ങളുടെ ചർച്ചകൾ എടുത്തു.
ഇതുവരെ എത്തിയ ഒരേയൊരു വ്യാപാര കരാർ ബ്രിട്ടനുമായാണ്. മെയ് മാസത്തിൽ 10% നിരക്ക് നിലനിർത്താൻ ഒരു കരാറിലെത്തി. ഓട്ടോകൾ, വിമാന എഞ്ചിനുകൾ ഉൾപ്പെടെയുള്ള ചില മേഖലകൾക്ക് മുൻഗണനാ പരിഗണന നേടി. നിരവധി വിയറ്റ്നാമീസ് ഉൽപ്പന്നങ്ങളുടെ തീരുവ മുമ്പ് ഭീഷണിപ്പെടുത്തിയ 46%ൽ നിന്ന് 20% ആയി കുറച്ചു. ഒപ്പം പല അമേരിക്കൻ ഉൽപ്പന്നങ്ങളും വിയറ്റ്നാമിൽ നികുതിയില്ലാതെ പ്രവേശിക്കാൻ അനുവദിക്കും.


