
ജാരെഡ് ഐസക്മാനെ നാസ തലവനായി നാമനിർദ്ദേശം ചെയ്ത് ട്രംപ്
രണ്ട് സ്വകാര്യ ബഹിരാകാശ യാത്രകൾക്ക് നേതൃത്വം നൽകുകയും ബഹിരാകാശ നടത്തം നടത്തുകയും ചെയ്ത ശതകോടീശ്വരനും ഷിഫ്റ്റ് 4 എന്ന പേയ്മെന്റ് കമ്പനിയുടെ സിഇഒയുമായ ജാരെഡ് ഐസക്മാനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാസയുടെ അടുത്ത തലവനായി നാമനിർദ്ദേശം ചെയ്തു.
സ്പേസ് എക്സിന്റെ സ്ഥാപകനായ ശതകോടീശ്വരൻ എലോൺ മസ്കിന്റെ അടുത്ത അനുയായിയാണ് 41 കാരനായ ഐസക്മാൻ. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ 2021 ൽ നാമനിർദ്ദേശം ചെയ്യുകയും 1986 ൽ സ്പേസ് ഷട്ടിൽ ദൗത്യത്തിന്റെ ഭാഗമായി ഭ്രമണപഥത്തിലേക്ക് യാത്ര ചെയ്യുകയും ചെയ്ത നിലവിലെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണ് പകരക്കാരനായാണ് അദ്ദേഹം ഇപ്പോൾ എത്തുന്നത്.
ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പര്യവേക്ഷണം എന്നിവയിൽ തകർപ്പൻ നേട്ടങ്ങൾക്ക് വഴിയൊരുക്കുന്ന നാസയുടെ കണ്ടെത്തലിന്റെയും പ്രചോദനത്തിന്റെയും ദൗത്യത്തെ ജാരെഡ് നയിക്കുമെന്ന് ട്രംപ് ബുധനാഴ്ച ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിൽ എഴുതി.