TMJ
searchnav-menu
post-thumbnail

TMJ Daily

ബൈഡൻ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകൾ റദ്ദാക്കി ട്രംപ്

29 Nov 2025   |   1 min Read
TMJ News Desk

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച 92 ശതമാനം എക്‌സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഉത്തരവുകൾ വായിച്ചുനോക്കാതെ, ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

പ്രസിഡന്റിന്റെ അനുമതിയോടെയല്ലാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഓട്ടോപെൻ പ്രക്രിയയിൽ ബൈഡന് അറിവുണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ബൈഡന്റെ അറിവോടെയാണ് ഉത്തരവുകളിൽ ഒപ്പിട്ടതെന്ന് അദ്ദേഹം അവകാശപ്പെട്ടാൽ ബൈഡനെതിരെ കള്ളസാക്ഷ്യത്തിന് കേസെടുക്കും. ബൈഡൻ ഒപ്പിട്ട എല്ലാ കുടിയേറ്റ പദ്ധതികളും റദ്ദാക്കുകയും മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുമെന്നും ട്രംപ് അറിയിച്ചു.


#Daily
Leave a comment