TMJ
searchnav-menu
post-thumbnail

TMJ Daily

'സാമ്പത്തിക ആണവ ശീതകാല' പ്രവചനവുമായി ട്രംപിന്റെ അനുയായിയായ ഫണ്ട് മാനേജര്‍

07 Apr 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവകള്‍ ലോകത്തെ 'സാമ്പത്തിക ആണവ ശീതകാലത്തിലേക്ക്' നയിക്കുമെന്ന് ഹെഡ്ജ് ഫണ്ട് മാനേജരായ ബില്‍ ആക്മാന്‍ പറഞ്ഞു. ട്രംപിനെ ശക്തമായി പിന്തുണയ്ക്കുന്ന ബില്‍ നികുതികള്‍ നടപ്പിലാക്കുന്നത് 90 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

ബിസിനസ് നേതാക്കള്‍ക്ക് പ്രസിഡന്റിലുള്ള വിശ്വാസം നഷ്ടമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് അനുകൂലമല്ലാത്ത തീരുവകളുടെ ആഗോള സംവിധാനത്തില്‍ തിരുത്തല്‍ വരുത്തുന്നതില്‍ രാജ്യം 100 ശതമാനം പ്രസിഡന്റിന് പിന്നില്‍ അണിനിരക്കുന്നുണ്ടെങ്കിലും ബിസിനസ് ആത്മവിശ്വാസത്തിന്റെ ഗെയിമാണെന്നും ആത്മവിശ്വാസം വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്നും ബില്‍ പറഞ്ഞു.

തീരുവകള്‍ നടപ്പിലാക്കുന്നതിന് 90 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതിനുള്ള അവസരം പ്രസിഡന്റിന് ഉണ്ടെന്നും തുല്ല്യമല്ലാത്ത അന്യായമായ തീരുവകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും യുഎസിലേക്ക് പുതിയ നിക്ഷേപമായി ട്രില്ല്യണ്‍ കണക്കിന് ഡോളറുകള്‍ ഇറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്ലെങ്കില്‍ ഒരു വ്യാപാര പങ്കാളിയെന്ന നിലയിലും ബിസിനസ് ചെയ്യാനുള്ള സ്ഥലം എന്ന നിലയിലും മൂലധന നിക്ഷേപത്തിനുള്ള വിപണിയെന്ന നിലയിലും യുഎസിന്മേലുള്ള വിശ്വാസം ട്രംപ് തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.









#Daily
Leave a comment