TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ് തീരുവ: ചൈന ഹോളിവുഡ് സിനിമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

11 Apr 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവയ്ക്ക് തിരിച്ചടിയായി ചൈന ഹോളിവുഡ് സിനിമകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയുടെ ബോക്‌സ് ഓഫീസില്‍ ഹോളിവുഡിന്റെ പങ്ക് 5 ശതമാനം ഇടിഞ്ഞു. ചൈനയുടെ ബോക്‌സ് ഓഫീസില്‍ മേധാവിത്വമുള്ളത് ചൈനീസ് സിനിമകള്‍ക്കാണ്. ഈ സിനിമകള്‍ക്കാണ് 80 ശതമാനം വരുമാനവും ലഭിക്കുന്നത്.

സമീപകാലത്തായി ഹോളിവുഡ് സിനിമകള്‍ക്ക് ചൈനയില്‍ പ്രേക്ഷകര്‍ കുറഞ്ഞുവരുന്നതിനാല്‍ സാമ്പത്തിക തിരിച്ചടി പരിമിതമായിരിക്കും.

ചൈന ഒരു വര്‍ഷം 10 ഹോളിവുഡ് സിനിമകളാണ് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്നത്. ട്രംപിന്റെ തീരുവ തീരുമാനങ്ങള്‍ ചൈനയിലെ ഹോളിവുഡ് സിനിമകള്‍ക്കുള്ള ആവശ്യം കുറയ്ക്കുമെന്ന് നാഷണല്‍ ഫിലിം അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമ വിപണിയായ ചൈനയെ ഹോളിവുഡ് സ്റ്റുഡിയോകള്‍ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍, ചൈനയില്‍ ഹോളിവുഡ് സിനിമയേക്കാള്‍ കൂടുതല്‍ പ്രേക്ഷകരുള്ളത് ചൈനീസ് സിനിമകള്‍ക്കാണ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ അനിമേഷന്‍ സിനിമയായ ഇന്‍സൈഡ് ഔട്ട് 2ന് പോലും ചൈനയിലെ നീ ജാ 2 ന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.






 

#Daily
Leave a comment