TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ് തീരുവ: എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

09 Apr 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ പകര തീരുവയുടെ അനന്തരഫലങ്ങള്‍ എന്താണെന്ന് ഇനിയും വ്യക്തമല്ലെന്നും ഈ വര്‍ഷം അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാറിലേര്‍പ്പെടുകയാണ് ഈ സാഹചര്യത്തെ നേരിടാനുള്ള ഇന്ത്യയുടെ തന്ത്രമെന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ട്രംപ് രണ്ടാം തവണ അധികാരമേറ്റശേഷം യുഎസുമായി വ്യാപാര കരാറിലേര്‍പ്പെടാനുള്ള ധാരണയിലെത്തുന്ന ഏക രാജ്യം ഒരുപക്ഷേ ഇന്ത്യയായിരിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളുടെ മേല്‍ ട്രംപിന്റെ തീരുവ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം വന്നത്. ഈ തീരുവയെത്തുടര്‍ന്ന് ആഗോള വ്യാപാര രംഗം തകരുകയും ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുകയും ചെയ്യുമെന്ന ഭീതി നിലനില്‍ക്കുകയാണ്.

'എന്താകും ഇംപാക്ട് എന്ന് സംസാരിക്കാന്‍ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ല, കാരണം നമുക്കറിയില്ല. എന്താണ് നമ്മുടെ തന്ത്രം? അത് വ്യക്തമാണെന്ന് ഞാന്‍ കരുതുന്നു,' ന്യൂസ് 18ന്റെ റൈസിങ് ഭാരത് ഉച്ചകോടിയില്‍ ജയശങ്കര്‍ പറഞ്ഞു.

യുഎസുമായി ഉഭയകക്ഷി വ്യാപാര കരാറിലെത്താനുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രി തുടര്‍ന്ന് പറഞ്ഞു.









#Daily
Leave a comment