
ട്രംപ് തീരുവ: ഒന്നിച്ചു നില്‍ക്കാം; ഇന്ത്യയോട് ചൈന
യുഎസിന്റെ തീരുവ ചൂഷണത്തിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് ചൈന ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ ചൈനീസ് എംബസിയിലെ വക്താവായ യു ജിങ്ങിന്റെ എക്‌സിലെ കുറിപ്പിലൂടെയാണ് അഭ്യര്‍ത്ഥന നടത്തിയത്.
'ചൈന- ഇന്ത്യ സാമ്പത്തിക, വ്യാപാര ബന്ധം പരസ്പര പൂരകത്വത്തിലും പരസ്പര നേട്ടത്തിലും അധിഷ്ഠിതമാണ്. രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ആഗോള തെക്കന്‍ രാജ്യങ്ങള്‍ക്ക് വികസനത്തിനുളള അവകാശം നിഷേധിക്കുന്ന യുഎസ് തീരുവ ദുരുപയോഗത്തെ നേരിടേണ്ടതുണ്ട്. രണ്ട് വലിയ വികസ്വര രാജ്യങ്ങള്‍ ഈ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഒന്നിച്ച് നില്‍ക്കണം,' എന്ന് യു ജിങ് എക്‌സില്‍ കുറിച്ചു.
വ്യാപാരയുദ്ധത്തിലും തീരുവയുദ്ധത്തിലും ജേതാക്കളില്ലെന്നും യു ജിങ് പറയുന്നു. വിശാലമായ ചര്‍ച്ചകളും രാജ്യങ്ങള്‍ തമ്മിലുള്ള സത്യസന്ധമായ സഹകരണവും സാധ്യമാക്കുന്ന തത്വങ്ങള്‍ എല്ലാ രാജ്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നും എല്ലാ വിധത്തിലുമുള്ള ഏകപക്ഷീയതയെയും സംയുക്തമായി എതിര്‍ക്കണമെന്നും യു ജിങ് ആവശ്യപ്പെട്ടു.