TMJ
searchnav-menu
post-thumbnail

TMJ Daily

കാനഡയില്‍ നിന്നുള്ള മദ്യത്തിന് 200 ശതമാനം ചുങ്കമെന്ന് ട്രംപിന്റെ ഭീഷണി

14 Mar 2025   |   1 min Read
TMJ News Desk

ഗോള വ്യാപാര യുദ്ധത്തില്‍ എണ്ണയൊഴിച്ചു കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. യുഎസിലേക്കുള്ള ഉരുക്ക്, അലുമിനിയം ഇറക്കുമതിയില്‍ ട്രംപ് തീരുവ ചുമത്തിയതിന് പകരമായി ഇയു യുഎസില്‍ നിന്നുള്ള വിസ്‌കിയുടെ മേല്‍ 50 ശതമാനം നികുതി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ട്രംപ് 200 ശതമാനം ചുങ്കം പ്രഖ്യാപിച്ചത്.

യുഎസും യൂറോപ്യൻ യൂണിയനും തമ്മില്‍ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ കമ്മീഷന്റെ വക്താവ് പറഞ്ഞു. ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണിയെത്തുടര്‍ന്ന് യുഎസിലെ വ്യാപാര കമ്മീഷണറെ ബന്ധപ്പെട്ടുവെന്ന് ഇയു വ്യാപാര കമ്മീഷണറായ മാരോസ് സെഫ്‌കോവിക് പറഞ്ഞു.

യുഎസിലെ യൂറോപ്പിന്റെ മദ്യവ്യാപാരം അവസാനിപ്പിക്കാന്‍ പ്രാപ്തമാണ് 200 ശതമാനം ചുങ്കമെന്ന് വൈന്‍ വ്യാപാരികള്‍ പറയുന്നു. തങ്ങളുടെ പ്രിയപ്പെട്ട വൈനിന് അല്ലെങ്കില്‍ ഷാംപെയ്‌നിനുവേണ്ടി ഉപഭോക്താക്കള്‍ രണ്ട് മൂന്നിരട്ടി പണം ചെലവഴിക്കുമെന്ന് കരുതുന്നില്ലെന്ന് ന്യൂജഴ്‌സിയിലെ വൈന്‍ സ്ട്രീറ്റ് സിഇഒ റോണി സാന്‍ഡേഴ്‌സ് പറഞ്ഞു.

2023ല്‍ യുഎസ് കുടിച്ച മദ്യത്തിന്റെ 17 ശതമാനവും യൂറോപ്പില്‍ നിന്നുള്ളതാണ്. ഇതില്‍ ഏഴ് ശതമാനവും ഇറ്റലിയില്‍ നിന്നുള്ളതാണ്. യുഎസ് കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മദ്യം ഇറക്കുമതി ചെയ്യുന്നുണ്ട്. 2022ല്‍ യുഎസ് 26.6 ബില്ല്യണ്‍ ഡോളറിന്റെ മദ്യം വിദേശത്തുനിന്നും ഇറക്കുമതി ചെയ്തു. അതേവര്‍ഷം, 3.9 ബില്ല്യണ്‍ ഡോളറിന്റെ വൈനും മദ്യവുമാണ് യുഎസ് കയറ്റുമതി ചെയ്തത്.





#Daily
Leave a comment