TMJ
searchnav-menu
post-thumbnail

TMJ Daily

വിദേശ സിനിമകള്‍ക്ക് 100% തീരുവ ഏര്‍പ്പെടുത്തും: ട്രംപ്

05 May 2025   |   1 min Read
TMJ News Desk

വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിച്ച സിനിമകള്‍ക്ക് 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സിനിമ വ്യവസായം അതിവേഗം മരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ തീരുവ ചുമത്താന്‍ വാണിജ്യ, വ്യാപാര യുഎസ് വകുപ്പിനെ ട്രംപ് ചുമതലപ്പെടുത്തി.

മറ്റ് രാജ്യങ്ങള്‍ സിനിമ നിര്‍മ്മാതാക്കളേയും സ്റ്റുഡിയോകളേയും ആകര്‍ഷിക്കാന്‍ ഇന്‍സെന്റ്റീവുകള്‍ നല്‍കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇത് ദേശീയ സുരക്ഷാ ഭീഷണിയാണെന്നും ട്രംപ് വിശദീകരിച്ചു.

സിനിമകള്‍ വീണ്ടും അമേരിക്കയില്‍ നിര്‍മ്മിക്കണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഇത് പരിഗണിക്കുകയാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലട്ട്‌നിക്ക് പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ യുഎസ് ഭരണകൂടം പുറത്തുവിട്ടില്ല.

വിദേശത്ത് സിനിമകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ നിര്‍മ്മാണ കമ്പനികള്‍ക്കാണോ തീരുവ ബാധകം എന്ന് ട്രംപ് പ്രസ്താവനയില്‍ പറയുന്നില്ല.






#Daily
Leave a comment