TMJ
searchnav-menu
post-thumbnail

TMJ Daily

ബിബിസിയിൽ നിന്ന് അഞ്ച് ബില്യൺ ഡോളർ നഷ്ടപരിഹാരം മേടിക്കാൻ ട്രംപ്

15 Nov 2025   |   1 min Read
TMJ News Desk

മേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ബിബിസിയിൽ നിന്ന് അഞ്ച് ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടാൻ നീക്കം. 2021 ജനുവരി 6ന് ട്രംപ് നടത്തിയ 2 പ്രസംഗങ്ങൾ ബിബിസി എഡിറ്റ് ചെയ്ത് ഒറ്റ പ്രസംഗ ഭാഗമെന്ന വിധത്തിൽ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരുന്നു. ഇതിൽ ബിബിസി ക്ഷമാപണം നടത്തി ട്രംപിന് കത്തയച്ചിരുന്നു.  

വെള്ളിയാഴ്ച്ചയ്ക്കുള്ളിൽ ഡോക്യുമെന്ററി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം 100 കോടി ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ട്രംപിന്റെ അഭിഭാഷകർ ബിബിസിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസി ക്ഷമാപണ കത്ത് നൽകിയത്. എന്നാൽ നഷ്ടപരിഹാരത്തുക നൽകി കേസ് തീർപ്പാക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞതിനാലാണ് പുതിയ നടപടിയെന്നാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണെസും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.


#Daily
Leave a comment