
കുടിയേറ്റ നയത്തില്‍ വിട്ടുവീഴ്ചയില്ലാതെ ട്രംപ്
കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം സമ്മതിച്ചതായി ട്രംപ് അറിയിച്ചു.
നേരത്തെ മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചയും പ്രസ്താവനയും.
അതേസമയം, ട്രംപുമായി മെക്‌സികോയുടെ കുടിയേറ്റ നിലപാട് സംബന്ധിച്ച് ചര്‍ച്ച ചെയ്ത കാര്യം മെക്‌സിക്കന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചു. യുഎസിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്കുള്ള കുടിയേറ്റക്കാരെ മെക്‌സികോ തടഞ്ഞതായി ട്രംപ് അറിയച്ചതായും അവര്‍ പറഞ്ഞു. സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനെയും ലഹരി കടത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായും ക്ലോഡിയ ഷെയ്ന്‍ബോം കൂട്ടിച്ചേര്‍ത്തു.