TMJ
searchnav-menu
post-thumbnail

ഡൊണാൾഡ് ട്രംപ് | PHOTO: WIKI COMMONS

TMJ Daily

ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് ട്രംപ് 

05 Apr 2023   |   1 min Read
TMJ News Desk

ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്നലെ രാത്രി ഇന്ത്യൻ സമയം 11 മണിയോടെയാണ് മാൻഹാട്ടൺ കോടതിയിൽ ട്രംപ് കീഴടങ്ങിയത്. കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ള എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. 36 ആരോപണങ്ങളാണ് ട്രംപിനെതിരെ കോടതി ചുമത്തിയത്. കോടതിയോട് തന്നെ കുറ്റവിമുക്തനാക്കണം എന്ന് അദ്ദേഹം അപേക്ഷിച്ചു. കോടതി നടപടികൾ രണ്ട് മണിക്കൂർ നീണ്ടു നിന്നു. ഡിസംബർ 4 നാണ് അടുത്ത വാദം. 2024 ജനുവരിയിൽ വിചാരണ ആരംഭിക്കും.

രാജ്യം നശിപ്പിക്കാൻ ശ്രമിച്ചവരിൽ നിന്നും നിർഭയം രാജ്യത്തെ രക്ഷിക്കാൻ ശ്രമിച്ചതാണ് താൻ ചെയ്ത കുറ്റം എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കണം. അമേരിക്കയിൽ ഇങ്ങനെ ഒന്ന് നടക്കുമെന്ന് കരുതിയില്ലെന്നും അറസ്റ്റിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു.

നടി സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചു വെക്കുന്നതിനു വേണ്ടി 2016 ൽ അവർക്ക് 1,30,000 ഡോളർ നൽകിയെന്നാണ് കേസ്. എന്നാൽ ബിസിനസ് ആവശ്യങ്ങൾക്കായാണ് പണം ചിലവഴിച്ചത് എന്നായിരുന്നു ട്രംപിന്റെ വാദം. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്നേ തന്നെ കോടതിക്ക് സമീപവും ട്രംപ് ടവറിനു മുന്നിലും ന്യൂയോർക്ക് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്.


#Daily
Leave a comment