TMJ
searchnav-menu
post-thumbnail

TMJ Daily

ചൈനയ്ക്കുമേല്‍ 10% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

22 Jan 2025   |   1 min Read
TMJ News Desk

ഫെബ്രുവരി 1 മുതല്‍ ചൈനീസ് നിര്‍മ്മിത ചരക്കുകള്‍ക്ക് 10% താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓപ്പിയം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മയക്കുമരുന്നായ ഫെന്റൈല്‍ ചൈന മെക്‌സിക്കോയും കാനഡയും വഴി യുഎസിലേക്ക് അയക്കുന്നതിനാലാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

മെക്‌സിക്കോയ്ക്കും ചൈനയ്ക്കും മേല്‍ 25% ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ മേലുള്ള ഭീഷണി. അമേരിക്കയിലേക്ക് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കടത്തിവിടുന്നുവെന്നാണ് മെക്‌സിക്കോയുടേയും കാനഡയുടേയും മേലുള്ള ട്രംപിന്റെ ആരോപണം.

വ്യാപാരത്തില്‍ ഇരുകക്ഷികള്‍ക്കും നേട്ടമുണ്ടാക്കാവുന്ന സാഹചര്യത്തിനായും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ആണ് പരിശ്രമിക്കുന്നതെന്ന് ചൈനയുടെ വൈസ് പ്രീമിയര്‍ യുഎസിന്റെ പേരെടുത്ത് പറയാതെ പറഞ്ഞു.

എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ ഉയര്‍ന്ന ഇറക്കുമതി താരിഫ് ആണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്. അത് യുഎസ് സമ്പദ് വ്യവസ്ഥയെ സഹായിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു. അതേസമയം, അമേരിക്കയില്‍ വിലക്കയറ്റത്തിന് കാരണമാകും ഈ താരിഫുകള്‍ എന്ന് വിശകലനവിദഗ്ദ്ധര്‍ പറയുന്നു.




#Daily
Leave a comment