
മാർജോറി ടെയ്‌ലർക്കുള്ള പിന്തുണ പിൻവലിച്ച് ട്രംപ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും മാഗ പ്രസ്ഥാനത്തിന്റെയും ദീർഘകാല സഖ്യകക്ഷിയായിരുന്ന റിപ്പബ്ലിക്കൻ നിയമസഭാംഗമായ മാർജോറി ടെയ്‌ലർ ഗ്രീനിനുള്ള പിന്തുണയും അംഗീകാരവും പിൻവലിക്കുന്നതായി ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
''കോൺഗ്രസ് വനിത മാർജറി ടെയ്‌ലർ ഗ്രീനിനുള്ള എന്റെ പിന്തുണയും അംഗീകാരവും ഞാൻ പിൻവലിക്കുകയാണ്. എല്ലാ കാര്യത്തിലും പരാതി മാത്രം പറയുന്ന സ്ത്രീയായാണ് മാർജറിയെ ഞാൻ കാണുന്നത്" ട്രംപ് ട്രൂത് സോഷ്യൽ നെറ്റ്‌വർക്കിലെ പോസ്റ്റിലൂടെ പറഞ്ഞു.
വൈറ്റ് ഹൗസിന്റെയും ചില റിപ്പബ്ലിക്കൻ സഹപ്രവർത്തകരുടെയും അഭിപ്രായങ്ങൾക്ക് വിരുദ്ധമായ അഭിപ്രായങ്ങൾ ഗ്രീൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രകടിപ്പിച്ചിരുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ, വിദേശകാര്യങ്ങളിൽ താൻ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും യുഎസിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് വേണ്ടത്ര ശ്രദ്ധ ട്രംപ് നൽകുന്നില്ലെന്നും ഗ്രീൻ ആരോപിക്കുകയും ട്രംപ് "വഴിതെറ്റിപ്പോയി" എന്നും അവർ വിമർശിച്ചിരുന്നു.


