
ഇറക്കുമതി തീരുവ വർദ്ധനവിൽ നിന്ന് ക്രൂഡ് ഓയിലിനെ ട്രംപ് ഒഴിവാക്കില്ല, വിലക്കയറ്റ ആശങ്കയിൽ വ്യവസായ ലോകം
മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് മേലുള്ള തീരുവയുടെ വർദ്ധനവിൽ ട്രംപ് ഇളവ് വരുത്തില്ല. ഈ പദ്ധതി നടപ്പിലാക്കിയാൽ ഇത് എണ്ണ വ്യവസായത്തെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിച്ചേക്കാമെന്ന് ഇന്ധന വ്യവസായം വ്യക്തമാക്കി.
യുഎസിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പ്രധാന സ്രോതസുകളാണ് കാനഡയും മെക്സിക്കോയും. വ്യവസായങ്ങളെ സംരക്ഷിക്കുമെന്ന ട്രംപിന്റെ വാഗ്ദാനം എണ്ണ ഇറക്കുമതിയെ ഒഴിവാക്കുമെന്നാണ് വ്യവസായികൾ കരുതിയിരുന്നത്. തീരുവ ഉയർത്താനുള്ള പദ്ധതിയിൽ നിന്ന് എണ്ണയെ ഒഴിവാക്കില്ലെന്ന് ട്രംപുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയത്.
ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും എണ്ണയുടെയും എണ്ണ ഉത്പന്നങ്ങളുടെയും പ്രാപ്യമായ വിതരണം നിയന്ത്രിക്കുകയും ചെയ്യുന്നത് വ്യവസായത്തെ ബാധിക്കുകയും ഉപഭോക്താക്കളെ ബാധിക്കുകയും ചെയ്യുമെന്ന് എണ്ണ ശുദ്ധീകരണശാലകളെ പ്രതിനിധീകരിച്ച് അമേരിക്കൻ ഫ്യൂവൽ ആന്റ് പെട്രോകെമിക്കൽ മാനുഫാക്ചേഴ്സ് ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു. അമേരിക്കയുടെ ഊർജ്ജനേട്ടത്തെ തടസപ്പെടുത്തുന്ന നയങ്ങളിൽ നിന്ന് പിൻമാറാൻ വ്യവസായങ്ങളോട് തങ്ങൾ നിരന്തരം ആവശ്യപ്പെടുന്നതായി അമേരിക്കൻ ഫ്യൂവൽ ആന്റ് പെട്രോകെമിക്കൽ മാനുഫാക്ചേഴ്സ് (എഫ്പിഎം) പറഞ്ഞു. മറ്റു രാജ്യങ്ങളുമായുള്ള ഊർജ്ജ വ്യാപാരം നിലനിർത്തുന്നത് പ്രധാനമാണെന്ന് അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് മേലുള്ള തീരുവ ഉയർത്തുന്നത് ഇന്ധനങ്ങളുടെ വില വർദ്ധനവിലേക്ക് നയിച്ചേക്കാം. 2024ൽ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമായി 5.2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളും ഇറക്കുമതി ചെയ്തെന്ന് യുഎസ് വിഭാഗത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു.