
ട്രംപിന്റെ കാര്‍ തീരുവ; ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില 6% ഇടിഞ്ഞു
ഏപ്രില്‍ മുതല്‍ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ മേല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില ആറ് ശതമാനത്തില്‍ അധികം ഇടിഞ്ഞു.
ബിഎസ്ഇയില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില 6.58 ശതമാനം ഇടിഞ്ഞ് 661.35 രൂപയായി. ടാറ്റ നിര്‍മ്മിക്കുന്ന ജെഎല്‍ആര്‍ കാറുകള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് യുഎസിലേക്കാണ്.
അതേസമയം, അശോക് ലൈലാന്‍ഡ് 4.60 ശതമാനവും മഹീന്ദ്രയുടേത് 1.70 ശതമാനവും ബജാജ് ഓട്ടോയുടേത് 1.48 ശതമാനവും അപ്പോളോ ടയേഴ്‌സിന്റേത് 1.41 ശതമാനവും ഇടിഞ്ഞു.
ബിഎസ്ഇയില്‍ ഓട്ടോ സൂചികയ്ക്ക് 0.86 ശതമാനം ഇടിവുണ്ടായി.
വാഹനങ്ങളുടെ ഘടകങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് സംവര്‍ദ്ധന മതേഴ്‌സ്ണ്‍ ഇന്റര്‍നാഷണലിനാണ്, 7.59 ശതമാനം വിലയിടിഞ്ഞു. സോന പ്രിസിഷന്‍ ഫോര്‍ജിങ്‌സിന് 6.69 ശതമാനവും ഭാരത് ഫോര്‍ജ് 4.28 ശതമാനവും എഎസ്‌കെ ഓട്ടോമോട്ടീവ് ലിമിറ്റഡിന് 1.82 ശതമാനവും ഇടിവുണ്ടായി.


