TMJ
searchnav-menu
post-thumbnail

TMJ Daily

ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് പേര്‍ അറസ്റ്റില്‍

22 May 2025   |   1 min Read
TMJ News Desk

ല്‍ഹിയില്‍ ആക്രമണം നടത്താനുള്ള പാക് ചാര സംഘടന ഐഎസ്‌ഐയുടെ പദ്ധതി തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു ഇന്ത്യാക്കാരനും ഒരു നേപ്പാളുക്കാരനുമാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്.

ബീഹാറിലെ റാഞ്ചി സ്വദേശിയായ അഖ്‌ലഖ് അസം, നേപ്പാള്‍ സ്വദേശിയായ അന്‍സുറുള്‍ മിയ അന്‍സാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യ പുറത്താക്കിയ പാക് ഹൈകമ്മീഷന്‍ ജീവനക്കാരനായ മുസഫീലിനും ഗൂഢാലോചനയില്‍ പങ്കുണ്ട്.

ഇന്ത്യയില്‍നിന്നും തന്ത്രപ്രധാന രേഖകള്‍, ചിത്രങ്ങള്‍ എന്നിവ ശേഖരിക്കാന്‍ നേപ്പാളുകാരന്‍ രാജ്യത്ത് എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

ഡല്‍ഹിയിലെ സൈനിക ക്യാമ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പാകിസ്താനിലേക്ക് പോകുമ്പേഴാണ് അന്‍സാരി അറസ്റ്റിലായത്. ഇയാളെ ഡല്‍ഹിയില്‍ സഹായിച്ചത് അഖ്‌ലഖ് ആണ്.

കഴിഞ്ഞ മൂന്ന് മാസമായി അന്വേഷണം നടക്കുകയായിരുന്നു.




#Daily
Leave a comment