കൊല്ലം പട്ടാഴിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളും കല്ലടയാറ്റില്‍ മരിച്ച നിലയില്‍
കൊല്ലം പട്ടാഴിയില്‍ നിന്നും കാണാതായ കുട്ടികള്‍ കല്ലടയാറ്റില്‍ മരിച്ച നിലയില്‍. കാണാതായ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. പട്ടാഴി വടക്കേക്കര സ്വദേശികളായ അനി, ശ്രീജ ദമ്പതികളുടെ മകന്‍ അമലും ആദേശ് സരിത ദമ്പതികളുടെ മകന്‍ ആദിത്യനുമാണ് മരണപ്പെട്ടത്. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. വൈകിട്ട് കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാണാതായത് ഇന്നലെ ഉച്ചമുതല്‍
വ്യാഴാഴ്ച ഉച്ചമുതലാണ് കുട്ടികളെ കാണാതാകുന്നത്. രാത്രി വൈകിയും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതോടെ പത്തനാപുരം പൊലീസില്‍ കുടുംബം പരാതി നല്‍കി. നാട്ടുകാരും പൊലീസും കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു. സൂഹൃത്തുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ആറരയോടെ മൃതദേഹങ്ങള്‍ കല്ലടയാറ്റില്‍ നിന്നും കണ്ടെത്തുന്നത്.