TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

യുദ്ധം ആരംഭിച്ച് രണ്ട് മാസം; അയവില്ലാതെ ആക്രമണം

07 Dec 2023   |   1 min Read
TMJ News Desk

സ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ച് രണ്ടുമാസം പൂര്‍ത്തിയാവുകയാണ്. എന്നാല്‍ സംഘര്‍ഷത്തിന് യാതൊരു കുറവും ഇല്ല. ഗാസയില്‍ കനത്ത ബോംബാക്രമണവും ഷെല്ലിങും തുടരുകയാണ്. ഖാന്‍ യൂനിസില്‍ ഉണ്ടായ ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.

സഹായ വിതരണം നിലച്ചു

ഗാസ നഗരത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രി ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ആശുപത്രികള്‍ പരിക്കേറ്റവരാല്‍ നിറഞ്ഞിരിക്കുകയാണ്.  നിലവില്‍ യുഎന്‍ സഹായ വിതരണം നിലച്ചിരിക്കുകയാണ്. വടക്കന്‍ ഗാസ പൂര്‍ണമായി പിടിച്ചെടുത്ത സൈന്യം തെക്കന്‍ ഗാസയിലും സമാനമായ ആക്രമണമാണ് നടത്തുന്നത്. ലക്ഷക്കണക്കിന് മനുഷ്യര്‍ അഭയാര്‍ത്ഥികളായുള്ള ഖാന്‍ യൂനിസിലാണ് നിലവില്‍ ആക്രമണം നടക്കുന്നത്. ജനങ്ങളോട് ഇവിടെ നിന്ന് എത്രയും 
പെട്ടെന്ന് മാറണം എന്നാണ് സൈന്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഒഴിഞ്ഞുപോകാന്‍ മറ്റൊരിടമില്ലാതെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. 

രണ്ടുമാസത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് 16,248 മനുഷ്യരാണ്. ഇതില്‍ 7112 കുട്ടികളാണ്. 43,616 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 7600 കാണാതായിട്ടുണ്ട്. ഗാസയിലെ 22 ലക്ഷം ജനങ്ങളില്‍ 19 ലക്ഷം പേരാണ് ഗാസയില്‍ നിന്നും ഇതുവരെ വീടുപേക്ഷിച്ച് പോയത്. 12 ആശുപത്രികള്‍ മാത്രമാണ് നിലവില്‍ ഗാസയില്‍ പ്രവര്‍ത്തിക്കുന്നത്. ഗാസയിലെ പ്രതിസന്ധി അനുനിമിഷം വഷളാവുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രണ്ടുമാസമായി തുടരുന്ന ഉപരോധം കാരണം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ പോലും നിലച്ച അവസ്ഥയിലാണ്.


#Daily
Leave a comment