
ബാരാമുള്ളയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ന് ഇന്ത്യ ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ ഉറിയില്‍ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഉറിയിലെ സര്‍ജീവന്‍ മേഖലയിലൂടെ നുഴഞ്ഞു കയറാന്‍ രണ്ട് മൂന്ന് ഭീകരര്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് സൈന്യം പറഞ്ഞു.
സൈന്യവും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നതായി സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് എക്‌സില്‍ പോസ്റ്റ് ചെയ്തു. രണ്ട് ഭീകരരെ വധിച്ചുവെന്നും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്നും സൈന്യം പോസ്റ്റില്‍ പറഞ്ഞു.
വന്‍തോതില്‍ ആയുധങ്ങള്‍ ഭീകരരില്‍ നിന്നും സൈന്യം പിടിച്ചെടുത്തുവെന്നും ഓപ്പറേഷന്‍ തുടരുന്നുവെന്നും സൈന്യം അറിയിച്ചു.
ഇന്നലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
അതേസമയം, ആക്രമണത്തില്‍ പാകിസ്താന്‍ ആശങ്ക പ്രകടിപ്പിച്ചു. വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതില്‍ ദുഖം രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇന്ത്യ നിയമവിരുദ്ധമായി കൈയേറിയ എന്നാണ് ജമ്മുകശ്മീരിനെ പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്.