TMJ
searchnav-menu
post-thumbnail

TMJ Daily

രണ്ട് യുഎസ് തടവുകാരെ വിട്ടയക്കും, പകരം ഒരു അഫ്ഗാനിയെ ലഭിക്കണം: താലിബാന്‍ ഭരണകൂടം

21 Jan 2025   |   1 min Read
TMJ News Desk

ഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം രണ്ട് അമേരിക്കന്‍ തടവുകാരെ വിട്ടയക്കും. തടവുകാരെ കൈമാറുന്ന പദ്ധതിയുടെ ഭാഗമായിട്ടാണിത്.

ഏതൊക്കെ യുഎസ് പൗരന്‍മാരെയാണ് കൈമാറുന്നതെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പകരം ലഭിക്കേണ്ട തടവുകാരന്റെ പേര് അവര്‍ പ്രഖ്യാപിച്ചു. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് അഫ്ഗാനിസ്ഥാനിലെ നങ്കര്‍ഹര്‍ പ്രവിശ്യയില്‍ നിന്നും യുഎസ് അറസ്റ്റ് ചെയ്ത ഖാന്‍ മുഹമ്മദിനെ സ്വതന്ത്രനാക്കണമെന്നാണ് താലിബാന്റെ ആവശ്യം. ഇയാളിപ്പോള്‍ കലിഫോര്‍ണിയയിലെ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.

ദീര്‍ഘവും ഫലപ്രദവുമായ ചര്‍ച്ചകളുടെ ഫലമാണ് ഈ കൈമാറ്റമെന്ന് താലിബാന്റെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇത് പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനുള്ള മികച്ച ഉദാഹരണമാണെന്ന് മന്ത്രാലയം പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണ നിലയില്‍ ആക്കാനും വികസിപ്പിക്കാനും സഹായിക്കുന്ന യുഎസിന്റെ നടപടികളെ പോസിറ്റീവായി കാണുകയാണെന്ന് ഇസ്ലാമിക് എമിറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.







 

#Daily
Leave a comment