TMJ
searchnav-menu
post-thumbnail

TMJ Daily

ബാലരാമപുരത്ത് രണ്ടുവയസ്സുകാരി കിണറ്റില്‍ മരിച്ചനിലയില്‍; കുടുംബം കസ്റ്റഡിയില്‍

30 Jan 2025   |   1 min Read
TMJ News Desk

ബാലരാമപുരത്ത് ഇന്ന് പുലര്‍ച്ചെ കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീജിത്തിന്റേയും ശ്രീതുവിന്റേയും മകള്‍ ദേവേന്ദുവാണ് മരിച്ചത്. അച്ഛനേയും അമ്മയേയും അമ്മയുടെ സഹോദരനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അമ്മയുടെ സഹോദരന്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.

ഇയാള്‍ കിടന്ന മുറിയില്‍ തീപിടിച്ചുവെന്നും തീയണച്ചശേഷം മുറിയില്‍ തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ കാണാതായിയെന്നും കുടുംബം പറയുന്നു. തീപിടിച്ച മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടെന്ന് കോവളം എംഎല്‍എ എം വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ കാണാതായിയെന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.










 

#Daily
Leave a comment