
TMJ Daily
വിയറ്റ്നാം തീരത്താഞ്ഞടിച്ച് കൽമേഗി ചുഴലിക്കാറ്റ്
07 Nov 2025 | 1 min Read
TMJ News Desk
ഫിലിപ്പീൻസിന് പിന്നാലെ വിയറ്റ്നാമിലും ആഞ്ഞടിച്ച് കൽമേഗി ചുഴലിക്കാറ്റ്. മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. വിയറ്റ്നാമിൽ ചുഴലിക്കാറ്റിൽ അഞ്ച് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ഫിലിപ്പീൻസിലൂടെ കടന്നുപോയ കൽമേഗി ചുഴലിക്കാറ്റിൽ കുറഞ്ഞത് 188 പേർ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം വിയറ്റ്നാമിൽ വീശിയ 13-ാമത്തെ ചുഴലിക്കാറ്റാണ് കൽമേഗി.
2,60,000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും 2,68,000 സൈനികരെ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജരാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ആറ് വിമാനത്താവളങ്ങൾ അടയ്ക്കുകയും നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പീൻസിലുടനീളം വീശി രണ്ട് ദിവസത്തിന് ശേഷമാണ് ചുഴലിക്കാറ്റ് വിയറ്റ്നാമിൽ പ്രവേശിച്ചത്.
#Daily
Leave a comment


