TMJ
searchnav-menu
post-thumbnail

TMJ Daily

പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ

22 Mar 2023   |   1 min Read
TMJ News Desk

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂൺൽ. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയുടെ നേതൃത്വത്തിലുള്ള യുഎപിഎ ട്രൈബ്യൂണലാണ് 2022 സെപ്റ്റംബറിലെ കേന്ദ്ര തീരുമാനം ശരിവെച്ചത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയേയും എട്ട് അനുബന്ധ ഗ്രൂപ്പുകളേയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് മതിയായ കാരണങ്ങൾ തേടുന്നതിന് വേണ്ടിയാണ് 2022ൽ ജസ്റ്റിസ് ദിനേശ് കുമാർ ശർമ ഉൾപ്പെട്ട ഒരു ട്രൈബ്യൂണൽ കേന്ദ്രം രൂപീകരിച്ചത്. സംഘടനയുടെ പ്രവർത്തനങ്ങൾ തടയേണ്ടത് അനിവാര്യമാണ് എന്ന് പറഞ്ഞുകൊണ്ട് പിഎഫ്‌ഐ നിയമ വിരുദ്ധ സംഘടനയായി കേന്ദ്ര അഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുകയും അനുബന്ധ സംഘടനകൾ ഉൾപ്പെടെ നിരോധിക്കുകയും ചെയ്തിരുന്നു.


#Daily
Leave a comment