IMAGE | WIKI COMMONS
ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച മുന്നേറ്റം നടത്തി യുഡിഎഫ്. സംസ്ഥാനത്ത് കടുത്ത പോരാട്ടം നടന്ന തിരുവനന്തപുരം മണ്ഡലത്തില്‍ നാലാം തവണയും ശശി തരൂര്‍ വിജയിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്റെ മുന്നേറ്റം തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും ശശി തരൂര്‍ വിജയിക്കുകയായിരുന്നു. വിജയത്തിന് കാരണം തീരദേശ ഗ്രാമീണ മേഖലയുടെ പിന്തുണയാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഷാഫിയെ ഏറ്റെടുത്ത് വടകര
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം തുടരുമ്പോള്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വടകര മണ്ഡലത്തില്‍ മുന്നേറുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ഏറെ വിവാദമായ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജയും ഷാഫി പറമ്പിലും തമ്മില്‍ കടുത്ത മത്സരമാണ് ഉണ്ടായത്. വിജയം ഉറപ്പാണെന്ന പ്രതികരണമാണ് ഷാഫി പറമ്പിലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത്തവണ ബിജെപി രംഗത്തിറക്കിയത്് പ്രഫൂല്‍ കൃഷണയെ ആയിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം വടകരയില്‍ നിന്നും ഒരു ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 2009 ലും 2014 ലും യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയില്‍ വിജയിച്ചത്. 2019 ല്‍ സിപിഎമ്മിന്റെ പി ജയരാജനെ തോല്‍പ്പിച്ചുക്കൊണ്ട് കെ മുരളീധരന്‍ വടകരയില്‍ വിജയിച്ചു.
ആലത്തൂരില്‍ എല്‍ഡിഎഫ് മുന്നേറ്റം
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എം പി രമ്യാ ഹരിദാസിനെ പിന്നിലാക്കികൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന് വിജയം. 20106 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിനുള്ളത്. ഇടതുപക്ഷത്തിന്റെ കോട്ടയായി വിലയിരുത്തുന്ന മണ്ഡലത്തില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് 52.8 ശതമാനം വോട്ട് വിഹിതത്തോടെയാണ് ജയിച്ചത്. 2009 ലും 2014 ലും സിപിഎമ്മിനെ പിന്തുണച്ച മണ്ഡലമാണ് ആലത്തൂര്‍. എല്‍ഡിഎഫിന്റെ പി കെ ബിജുവിനെതിരെ 1,58,968 വോട്ടുകളുടെ വിജയമായിരുന്നു രമ്യ ഹരിദാസ് നേടിയത്.
നിലവില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് എല്‍ഡിഎഫ് ലീഡ് മാറിമറിയുന്ന സാഹചര്യമാണുള്ളത്. വി ജോയ് ആണ് നിലവില്‍ മണ്ഡലത്തില്‍ മുന്നേറുന്നത്. ആറ്റിങ്ങലില്‍ കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നത്.
തൃശൂരിലെ മുന്നേറ്റം തന്റെ വ്യക്തി പ്രഭാവമെന്ന് സുരേഷ്‌ഗോപി
കേരളത്തില്‍ ബിജെപിയ്ക്ക് തുണയായി തൃശൂര്‍ മണ്ഡലം. 75079 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ സുരേഷ് ഗോപി വിജയം ഉറപ്പാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറാണുള്ളത്. നാല് ലക്ഷത്തിലേറെ വോട്ടുകള്‍ നേടിക്കൊണ്ടാണ് സുരേഷ് ഗോപി മുന്നേറ്റം ഉണ്ടാക്കിയത്. 2019 ലെ തെരഞ്ഞെടുപ്പില്‍ 4,15,089 വോട്ടുകളോടെ കോണ്‍ഗ്രസിന്റെ ടി എന്‍ പ്രതാപന്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.