TMJ
searchnav-menu
post-thumbnail

TMJ Daily

യുഡിഎഫ് ഗതികേടില്‍; അന്‍വറിനെ തള്ളാനാകുന്നില്ലെന്ന് എം വി ഗോവിന്ദന്‍

03 Jun 2025   |   1 min Read
TMJ News Desk

യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും എതിരെ അക്കമിട്ട് അതിശക്തമായ കടന്നാക്രമണം നടത്തിയ പി വി അന്‍വറിനെ തള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആകുന്നില്ലെന്നും വളരെ ദയനീയമാണ് യുഡിഎഫിന്റെ അവസ്ഥയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

അന്‍വറിനെ ചൊല്ലി യുഡിഎഫിനകത്തുള്ള സംഘര്‍ഷം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിനും കോണ്‍ഗ്രസിനും അകത്ത് അന്‍വര്‍ വിഷയത്തില്‍ പൊട്ടിത്തെറി നടക്കുകയാണെന്നും കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മില്‍ സംഘര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ഓരോ ഗ്രൂപ്പുകാര്‍ക്കിടയിലും സംഘര്‍ഷമാണെന്നും അത് പരിഹരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിന്റെ ഗതികേട് കേരളം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രഗല്‍ഭനായ നേതാവാണെന്നും ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയനേതൃത്വം എന്ന നിലയില്‍ സ്വരാജിന് ജനം അംഗീകാരം നല്‍കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.


#Daily
Leave a comment