TMJ
searchnav-menu
post-thumbnail

PHOTO: TWITTER

TMJ Daily

ഉഗാണ്ടയെത്തുന്നു, ലോകക്രിക്കറ്റിലേക്ക്

30 Nov 2023   |   1 min Read
TMJ News Desk

2024 ല്‍ നടക്കാനിരിക്കുന്ന ഐ.സി.സി വേള്‍ഡ് ട്വന്റി-20 യിലേക്ക് യോഗ്യത നേടി ഉഗാണ്ട. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും യു.എസിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിലേക്കാണ് ഉഗാണ്ട യോഗ്യത നേടിയിരിക്കുന്നത്. 20 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് നടക്കുന്നത് ജൂണ്‍ 4 മുതല്‍ 30 വരെയാണ്. ഉഗാണ്ടയെക്കൂടാതെ നമീബയാണ് ആഫ്രിക്കയില്‍ നിന്നും വേള്‍ഡ് ട്വന്റി-20 യിലേക്കെത്തുന്ന മറ്റൊരു ആഫ്രിക്കന്‍ ടീം.

ആദ്യ ലോകകപ്പ്

2024 ലെ ട്വന്റി-20 ലോകകപ്പിന് യോഗ്യത നേടിയതോടെ ഉഗാണ്ട തയ്യാറെടുക്കുന്നത് ആദ്യത്തെ ഐ.സി.സി ലോകകപ്പ് ഇവന്റിനാണ്. റീജിയണ്‍ ക്വാളിഫയര്‍ മത്സരങ്ങളില്‍ ആറില്‍ അഞ്ചിലും വിജയിച്ച് കൊണ്ടാണ് ഉഗാണ്ട ട്വന്റി-20 ലോകകപ്പിനെത്തുന്നത്. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായാണ് ഉഗാണ്ടയുടെ ലോകകപ്പ് പ്രവേശനം. നമീബിയയാണ് ഒന്നാമത്.

സിംബാബ്‌വെയ്ക്ക് നിരാശ

ഉഗാണ്ടയുടെ ലോകകപ്പ് പ്രവേശനത്തിലൂടെ വഴിമുട്ടിയത് സിംബാബ്‌വെയ്ക്കാണ്. യോഗ്യതാ മത്സരങ്ങളിലെ പോയിന്റ് ടേബിളില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കായിരുന്നു ലോകകപ്പ് പ്രവേശനം. നമീബിയയും, ഉഗാണ്ടയും ഈ രണ്ട് സ്ഥാനങ്ങളിലെത്തിയതോടയാണ് സിംബാബ്‌വെന്‍ മോഹങ്ങള്‍ പൊലിഞ്ഞത്. ഒരു കാലത്തെ ഐ.സി.സി ടൂര്‍ണ്ണമെന്റുകളിലെ സജീവ സാന്നിധ്യമായിരുന്നു 
സിംബാബ്‌വെ.


#Daily
Leave a comment