TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈന്‍

11 Sep 2024   |   1 min Read
TMJ News Desk

ഷ്യയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ തോതില്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈന്‍. മോസ്‌കോയ്ക്ക് പുറത്തുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. 5 കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. 144 ഡ്രോണുകള്‍ ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ റമെന്‍സ്‌കോ നഗരത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു.

മോസ്‌കോ നഗരത്തിനു പുറത്തുള്ള 3 വിമാനത്താവളങ്ങളും അടച്ചു. 50 വിമാനങ്ങള്‍ തിരിച്ചുവിട്ടു. യുദ്ധം ആരംഭിച്ച് രണ്ടര വര്‍ഷത്തിനുള്ളില്‍ യുക്രൈന്‍ നടത്തിയ ഏറ്റവും കനത്ത ആക്രമണവും ഈ മാസം നടത്തിയ രണ്ടാമത്തെ വലിയ ആക്രമണവുമാണിത്.

യുക്രൈന്‍ ശത്രുവെന്ന് റഷ്യന്‍ വക്താവ്

യുക്രൈന്‍ ശത്രുവാണെന്നും അവരെ നേരിടണമെന്നുമുള്ളതിന്റെ തെളിവാണ് ഈ ആക്രമണമെന്നും റഷ്യയുടെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. കിഴക്കന്‍ യുക്രൈനിലെ ക്രസ്‌നോഹോറിവ്ക നഗരം പിടിച്ചെടുത്തതായും റഷ്യ അവകാശപ്പെട്ടു. റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയതായി യുക്രൈനും ആരോപിച്ചിരുന്നു.




#Daily
Leave a comment