വ്ലോദിമർ സെലൻസ്കി | PHOTO: WIKI COMMONS
ഇന്ത്യ റഷ്യയോടുള്ള സമീപനം മാറ്റിയാൽ യുക്രൈൻ യുദ്ധം അവസാനിക്കും: സെലൻസ്കി
ഇന്ത്യ റഷ്യയോടുള്ള സമീപനം മാറ്റിയാൽ യുക്രൈൻ യുദ്ധം അവസാനിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമർ സെലൻസ്കി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രൈൻ സന്ദർശനത്തിനിടെ സംഭാഷണത്തിലാണ് യുക്രൈൻ പ്രസിഡന്റ് ഈ നിലപാട് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചയിൽ യുക്രൈനിയൻ പ്രസിഡന്റ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന കാര്യം ഉന്നയിച്ചിരുന്നു; ഈ വിഷയത്തിൽ ഊർജ വിപണിയുടെ സാഹചര്യവും എണ്ണവില ‘ന്യായവും സുസ്ഥിരവുമായി’ തുടരേണ്ടതിന്റെ ആവശ്യകതയും ഉൾപ്പെടെയുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിച്ചതായി വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു.
റഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ "വലിയ സ്വാധീനം" ഉള്ള ഒരു "വലിയ രാജ്യം" എന്ന് ഇന്ത്യയെ വിശേഷിപ്പിച്ച യുക്രൈനിയൻ പ്രസിഡന്റ വ്ലോദിമർ സെലൻസ്‌കി, ഇന്ത്യയും ഇന്ത്യാക്കാരും റഷ്യയോടുള്ള അവരുടെ മനോഭാവം മാറ്റിയാൽ, റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന് നിലപാട് മാറ്റി യുദ്ധം അവസാനിപ്പേക്കണ്ടി വരുമെന്ന് സെലൻസ്കി അഭിപ്രായപ്പെട്ടു, റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെട കുറിച്ചും അതിലെ "റെക്കോർഡ് ബ്രേക്കിംഗ്" ഇടപാടുകളെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയും സെലൻസ്‌കിയും തമ്മിലുള്ള ചർച്ചയിൽ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ച നടന്നുവെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഊർജ വിപണിയുടെ സാഹചര്യവും എണ്ണ വില ന്യായമായും സ്ഥിരതയുള്ളതും ആയിരിക്കേണ്ടതിന്റെ ആവശ്യകതയിലും ഊന്നിയുള്ള ഇന്ത്യയുടെ നിലപാട് യുക്രൈനിനോട് വ്യക്തമാക്കി.